കേളകം : മലയോര മേഖലയിൽ വന്യജീവികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് മേഖല സമ്മേളനം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ശാന്തിഗിരിയിൽ കാട്ടാന കൃഷി നശിപ്പിച്ചകാക്കനാട് ജോർജ്ജ് എന്ന കർഷകന്റെ കൃഷി സ്ഥലം കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന്മേഖല ഭാരവാഹികൾ സന്ദർശിച്ചു.വനം വകുപ്പും കൃഷി വകുപ്പും സംയുക്തമായി ശാശ്വത പരിഹാരങ്ങൾ കണ്ടെത്തണമെന്നുംവന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്ന കർഷകർക്കും നിലവിൽ ലഭിക്കുന്ന നഷ്ടപരിഹാര തുക കാലോചിതമായി പരിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.നഷ്ടപ്പെട്ട കാർഷിക വിളകൾക്ക് നഷ്ടപരിഹാരം അടിയന്തരമായി എത്തിക്കുക,ആറളത്ത് നിലവിലുള്ള ആനമതിൽ കൊട്ടിയൂർ പഞ്ചായത്തിലെ പാൽചുരം വരെ നീട്ടുക, കൊട്ടിയൂർ വന്യജീവി സങ്കേതം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത് സർക്കാർ വരുമാനം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടു.വനാതൃത്തിയിൽ വനംവകുപ്ദ്യോഗസ്ഥർ പട്രോളിംഗ് നടത്തുക എന്നീ കാര്യങ്ങളിൽ സർക്കാർ നിഷ് ക്രിയത്തംതുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് കത്തോലിക്ക കോൺഗ്രസും നേതൃത്വം നൽകുമെന്ന്അറിയിച്ചു.മേഖലാ ഡയറക്ടർ ഫാദർ പ്രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൊറോന വികാരി ഫാദർ ബിജു മാവറ അനുഗ്രഹ പ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് മേഖല പ്രസിഡണ്ട്മാത്യു കൊച്ചുതറ, , ജിൽസ് മേക്കൽ ജോൺസ് തൊട്ടിയിൽ, ബിജു പൊയികുന്നേൽ , പ്രവീൺ താഴത്തെ മുറി, പോൾ ചീരംവേലി , എലിസബത്ത് , സാലി കണ്ണന്താനം എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
The wall should be built, tourists should come. Catholic Congress.




















